യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ. നിശ്ചിത പരിധിയില്‍ നിന്ന് ബാലന്‍സ് താഴെ പോകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം നിറയ്ക്കുന്ന സംവിധാനമാണ് ആര്‍ബിഐ ആവിഷ്‌കരിച്ചിരിക്കുന്നത്. യുപിഐ ലൈറ്റ് കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആര്‍ബിഐ അറിയിച്ചു. യുപിഐ ലൈറ്റില്‍ ബാലന്‍സ് നിശ്ചയിക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്. ഈ പരിധിക്ക് താഴെയാണെങ്കില്‍ വാലറ്റുകള്‍ ഓട്ടോമാറ്റിക്കായി നിറയ്ക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 2000 രൂപയാണ് വാലറ്റിന്റെ ഒരു ദിവസത്തെ പരിധി. ഒറ്റ തവണയായി 500 രൂപ വരെ മാത്രമാണ് കൈമാറ്റം ചെയ്യാന്‍ സാധിക്കൂ. 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകള്‍ സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




