
കൊല്ലം: പത്തനാപുരത്ത് തലവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിങ്ങുകള്‍ തകര്‍ന്നു വീണു. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. പ്രധാന കെട്ടിടത്തിലെ ജിപ്‌സം ബോര്‍ഡ് സീലിങ്ങുകളാണ് തകര്‍ന്നത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിട സീലിങ്ങുകളാണ് തകര്‍ന്നു വീണത്. കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎല്‍എ ഡോക്ടര്‍മാരെ ശകാരിച്ചിരുന്നു.




