കോഴിക്കോട് : വടകര ദേശീയപാതയില്‍ കൈനാട്ടിയില്‍ ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി സുരേഷ് ബാബുവാണ് (60) മരണപ്പെട്ടത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകര പാര്‍ക്കോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുക്കാളിയില്‍ നിന്ന് വടകരക്ക് വരുമ്പോഴാണ് അപകടം. പൂച്ച കുറുകെ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു.
വാഹനത്തിനടിയില്‍ പെട്ട് തലക്കു പരിക്കേറ്റ ഡ്രൈവര്‍ സുരേഷ് ബാബുവിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



