ഡല്‍ഹിയിലെ സമരം; പരപ്പനങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും, ജനപ്രതിനിധികളും സംഘടിപ്പിച്ച പ്രതിക്ഷേധ സമരത്തിന്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ആര്‍.ജെ.ഡി. ജില്ലാ സെക്രട്ടറി എം. സിദ്ധാര്‍ത്ഥന്‍ ഉല്‍ഘാടനം ചെയ്തു.

പാലക്കണ്ടി വേലായുധന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വി.പി. സോമസുന്ദരന്‍, നിയാസ് പുളിക്കലകത്ത്, ടി.കാര്‍ത്തികേയന്‍, ഗിരീഷ് തോട്ടത്തില്‍, ടി. സൈയ്തുമുഹമ്മദ്, നിഖില്‍ പരമേശ്വര്‍, ടി.പി. കുഞ്ഞാലന്‍കുട്ടി, എം.പി. സുരേഷ് ബാബു, കെ. ഉണ്ണികൃഷ്ണന്‍, എം. ബൈജു, എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top