നൂതനത്വവും സുരക്ഷിതത്വവും നല്‍കുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊര്‍ജമേളയിലെ പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി. 75% ഗ്രാമീണരും 25% നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് എന്‍ ഐ എ എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രുദ്രോദീപ് മജുംദാര്‍ പറഞ്ഞു. ആളുകള്‍ ഈ രീതിയില്‍ നിന്ന് മാറാന്‍ മാനസികമായി തയ്യാറായിട്ടില്ല. വൈദ്യുതി ഉപയോഗിച്ചുള്ള പാചകം നടത്തുന്നതിനായി പുതിയ പാത്രങ്ങള്‍ വാങ്ങുക ,വീട്ടിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തുക തുടങ്ങിയവ ചെയ്യേണ്ടി വരുന്നത് സാമ്പത്തികമായി പ്രയാസം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ചിട്ടുള്ള പാചകത്തിനോട് വിമുഖത കാണിക്കുന്നതിന് ഇതും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇ-പാചകരീതി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് കൈവന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഫല പ്രദമായ ഊര്‍ജ്ജ ഉപയോഗം, പാരി സ്ഥിതിക പോഷക മേന്മ എന്നിവയെല്ലാം ഇ -കുക്കിംഗ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷന്‍ ഡയറക്ടര്‍ കെ എന്‍ ഹേമന്ത് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിനായി കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. വൈദ്യുതി ഉപയോഗിച്ച് പാചകം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പുരപ്പുറ സൗരോര്‍ജ്ജ പാനല്‍ വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗപ്പെടുത്തുന്നതും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദ്വിതീയ ഊര്‍ജ ആശ്രയമെന്ന നിലയിലാണ് ഇ കുക്കിംഗിനെ സമൂഹം കാണുന്നതെന്ന് ടി ടി കെ പ്രസ്റ്റീജ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ ജി ജോര്‍ജ് പറഞ്ഞു. ഈ ചിന്താഗതി മാറണം. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം സാധ്യമാവാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ രീതിയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാറുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വൈദ്യുത ചാര്‍ജ് ഉപയോഗിച്ചുള്ള പാചകം വിപുലമാക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാര്‍ പറഞ്ഞു. കേരളം ഒരു വൈദ്യുതഉപഭോഗ സംസ്ഥാനമാണ്. കേരളത്തിലെ വീടുകളാണ് വൈദ്യുത ഉപഭോഗത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ ഉപഭോഗം കൂടിയ സമയം (peak hour )ആയിരിക്കും പാചകത്തിന് ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്തിനെ കൂടുതല്‍ ഉപഭോഗ സംസ്ഥാനമാക്കി മാറ്റും. 500 അംഗന്‍വാടികളില്‍ സ്ഥാപിച്ച് വിജയിച്ച മാതൃകയായ അംഗന്‍ജ്യോതി പദ്ധതി മാതൃകാപരമാണ്. പുരപ്പുറ സൗര നിലയങ്ങള്‍ ഒരു പ്രധാന ഊര്‍ജ ഉറവിടമായി കേരളത്തില്‍ വ്യാപകമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന മേള നാളെ സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




