മുംബൈ: മുംബൈയില്‍ ശിവസേന നേതാവിന് വെടിയേറ്റു. ശിവസേന ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു ആക്രമണം. അക്രമി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അഭിഷേകിന്റെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ് വ്യക്തമാക്കി. അഭിഷേകിനെ വെടിവെച്ചതിന് പിന്നാലെ അക്രമിയും സ്വയം വെടിയുതിര്‍ത്തു. അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




