ആലപ്പുഴ: ആലപ്പുഴ തകഴിക്ക് സമീപം പച്ചയില്‍ പൊലീസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബിയുടെ മകന്‍ സാനി (29) യാണ് മരിച്ചത്. രാത്രി 8.30 യോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പാണ് ഇടിച്ചത്. ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലീസ് ജീപ്പ്. കിണര്‍റിങ്ങ് ജോലിക്കാരനാണ് സാനി. മൃതദേഹം വണ്ടാനം മെഡി. കോളജ് ആശുപത്രി മോര്‍ച്ചറി യിലേയ്ക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



