കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പുഴയോര റോഡിൽ അപകടം പതിയിരിക്കുന്നു. ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ പെട്ടു. ഒലിപ്രം -കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.

കാറിൽ ഉണ്ടായിരുന്ന പ്രേദേശ വാസിയായ യുവാവിന് നിസാര പരുക്കേറ്റു.

ഇവിടെ നിരവധി ഭാഗങ്ങളിൽ ബാരിക്കേഡോ,സുരക്ഷാ വേലികളോ ഒന്നും തന്നെ ഇല്ല.ഇത്തരം സ്‌ഥലങ്ങളിൽ ഏറെ അപകട ഭീഷണി യും നേരിടുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top