സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി കെ.ടി വിനോദ്

മലപ്പുറം:കേരളാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലപ്പുറം എം.എസ് പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തിയ മലപ്പുറം ജില്ലാ സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിരൂരങ്ങാടി സഹകരണ വകുപ്പ് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ്.

800 മീറ്റര്‍ ഓട്ടം, 110 മീറ്റര്‍ ഹര്‍ഡില്‍സ് ( ഓപ്പണ്‍ കാറ്റഗറി) എന്നിവയില്‍ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യതയും നേടി.

മുന്‍ വര്‍ഷം കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയില്‍ വെച്ച് നടന്ന ദേശീയ മീറ്റിലും പങ്കെടുത്തിട്ടുണ്ട്. അത് ലറ്റിക്‌സ് കൂടാതെ മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് ഫുട്ബാള്‍ ടീമിലേക്കും സെലക്ഷന്‍ ലഭിച്ചിട്ടുണ്ട് . കുടുംബത്തിലേയും വകുപ്പിലേയും മികച്ച പിന്തുണയാണ് നേട്ടങ്ങള്‍ക്ക് പിറകിലെന്ന് താരം പറയുന്നു.

അച്ഛന്‍: വേലായുധന്‍.കെ.ടി, അമ്മ: ലക്ഷ്മി, ഭാര്യ: ശ്രേയ .മക്കള്‍:സാന്‍വിയ, അല്‍വാരോ സാല്‍വിന്‍. വിനോദ് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലാണ് കായിക പരിശീലനം നടത്തുന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top