തിരൂരങ്ങാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്കിലെ 21നും 65നും ഇടയില്‍ പ്രായമായ സ്വയം തൊഴില്‍ കണ്ടെത്താന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 26ന് രാവിലെ 10.30ന് സ്വയം തൊഴില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍, വിധവകള്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, 50 വയസ് കഴിഞ്ഞ സ്വയം തൊഴില്‍ നടത്തുവാന്‍ താത്പര്യമുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ teetrdi.emp.lbr@kerala.gov.in ലോ 0494 2464848 എന്ന നമ്പറിലോ ബന്ധപ്പെടണം. അപേക്ഷാ ഫോം ശില്‍പശാലയില്‍ വിതരണം ചെയ്യും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



