Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന്

HIGHLIGHTS : ‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന് ‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് നേടിയ കാലി...

‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന്

‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ അനുമോദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് 21-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. നാലാമത് നാക് ഗ്രേഡിങ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. 3.45 ഗ്രേഡ് പോയിന്റോടെ മികച്ച പ്രകടനം നടത്താന്‍ സര്‍വകലാശാലക്ക് കഴിഞ്ഞു. കാമ്പസ് സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നമാണ് ഈ നേട്ടത്തിന് പിന്നില്‍. മികവിനെ അനുമോദിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നത്തുന്ന പരിപാടിയില്‍ പ്രൊചാന്‍സലര്‍ കൂടിയായ മന്ത്രി ഡോ. ആര്‍. ബിന്ദു പുരസ്‌കാരം കൈമാറി കാമ്പസ് സമൂഹത്തെ അഭിസംബോധന ചെയ്യും. സാംസ്‌കാരിക ഘോഷയാത്രക്ക് ശേഷം വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ കാമ്പസിലെ സുവര്‍ണജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനാകും. എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി. അബ്ദുള്‍ ഹമീദ്, എ.പി. അനില്‍കുമാര്‍, കെ.ടി. ജലീല്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും.

sameeksha-malabarinews

മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബര്‍ 4 മുതല്‍ 17 വരെ നടക്കുന്ന കോഴ്‌സിലേക്ക് 28 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351.

കെമിസ്ട്രി പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം 27-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍ 0494 2407413.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം 22-ന് വൈകീട്ട് 4 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകണം.

ബി.എഡ്., എം.എഡ്. പ്രവേശനം നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍, എം.എഡ്. പ്രവേശനത്തിനുള്ള അവസാനതീയതി 26 വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 പരീക്ഷയുടെയും ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!