ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു

വണ്ടൂര്‍: നടുവത്ത് ചെമ്മരം മൂച്ചിക്കലില്‍ ഓടിക്കൊണ്ടിരിക്കെ സ്വിഫ്റ്റ് കാര്‍ കത്തിനശിച്ചു. കാറിലുണ്ടാ യിരുന്ന രണ്ടുപേരും പുറത്തിറ ങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴി വായി. എടവണ്ണപ്പാറ വാഴക്കാട് ചെറുവായൂര്‍ കരിയാത്തന്‍കുഴി സുനില്‍കുമാറും സുഹൃത്തുമാ ണ് കാറിലുണ്ടായിരുന്നത്. ഇവര്‍ വാണിയമ്പലത്തേക്ക് പോകവെ ബുധന്‍ രാത്രി 7.15നാ ണ് സംഭവം.

ചെമ്മരം കയറ്റം കയറവെ യന്ത്രത്തകരാറിനെ തു ടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ ത്തി. ഉടനെ ബോണറ്റില്‍നിന്ന് തീയും പുകയും ഉയരുകയായിരു ന്നു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍നിന്ന് വെള്ളവും ഫയര്‍ എക്‌സ്റ്റെഗ്യൂഷറും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തിരുവാലിയി ല്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി യപ്പോഴേക്കും കാര്‍ പൂര്‍ണമാ യും കത്തിനശിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top