യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവം: ഹോട്ടലുടമ അറസ്റ്റില്‍

മുക്കം: ഹോട്ടല്‍ ജീവനക്കാരിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി താ മസസ്ഥലത്തെ കെട്ടിടത്തില്‍നി ന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ ഹോട്ടലുടമ മാമ്പറ്റ ഉലിപ്പിലി ങ്ങല്‍ ദേവദാസ(64)നെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഹോ ട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്ന് യുവതി പൊലീസി ന് മൊഴി നല്‍കിയിരുന്നു.

എറണാകുളത്തേക്കുള്ള ബസ് യാത്രക്കിടെ തൃശൂര്‍ കുന്നംകുള ത്തുനിന്നാണ് ഇയാളെ കസ്റ്റഡി യിലെടുത്തത്. താമരശേരി സിജെ എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുന്നംകു ളത്തുനിന്ന് ഇയാളെ ബുധന്‍ പു ലര്‍ച്ചെ നാ ലോടെ മു ക്കം പൊലി സ് സ്റ്റേഷ നില്‍ എത്തിച്ചു. പ്രാഥമിക ചോദ്യംചെ യ്യലിനുശേഷം സംഭവം നടന്ന മാ മ്പറ്റയിലെ കെട്ടിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷ ണത്തില്‍ കാലതാമസം ഉണ്ടായി ട്ടില്ലെന്ന് താമരശേരി ഡിവൈഎ സ്പി എ പി ചന്ദ്രന്‍ പറഞ്ഞു. സം ഭവത്തിനുശേഷം മുങ്ങിയ ഹോട്ടലുടമ ദേവദാസന്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

കോഴിക്കോ ട് റെയില്‍വേ സ്റ്റേഷനില്‍ കാര്‍വ ച്ച് ട്രെയിനില്‍ പോകാതെ ബസി ലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ എറണാകുളത്തേക്ക് പോയത്. ട്രെയിനില്‍ യാത്ര ചെയ് തിട്ടില്ലെന്ന് മനസ്സിലാക്കിയ പൊ ലിസ് ബസ് യാത്രക്കാരുടെ ചാര്‍ ട്ട് പരിശോധിച്ച് കണ്ടക്ടറുമായി ബന്ധപ്പെട്ടാണ് ഇയാളെ കുന്നം കുളത്തുനിന്ന് പിടികൂടിയത്. ദേവ ദാസനും കൂട്ടുപ്രതികളും രാത്രി യുവതിയുടെ താമസസ്ഥലത്ത് പോയതിന് തെളിവുണ്ട്. കുട്ടുപ്ര തികളെ ഉടന്‍ പിടികൂടുമെന്നും ഡിവൈഎസ്പി പറഞ്ഞു.

മാമ്പറ്റയില്‍ പുതുതായി ആരംഭിച്ച ‘സങ്കേതം’ ഹോട്ടലിലെ ജീവ നക്കാരി ശനിയാഴ്ച രാത്രി പതി നൊന്നോടെയാണ് താമസസ്ഥല ത്തെ കെട്ടിടത്തില്‍നിന്ന് ചാടിയ ത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലാണ്. സം ഭവത്തിന്റെ തത്സമയ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം യുവതിയു ടെ ബന്ധുക്കള്‍ പുറത്തുവിട്ടിരു ന്നു. ഉടമയും ജീവനക്കാരും ഉപദ്ര വിക്കുന്നതും യുവതി കരയുന്നതു മായ ദൃശ്യവും ‘ഒച്ച വയ്ക്കല്ലെ എന്റെ മാനം പോകും’ എന്ന സംഭാഷണ വുമുള്ള വീഡിയോയാണ് കുടും ബം പുറത്തുവിട്ടത്. കൂടുതല്‍ ഡി ജിറ്റല്‍ തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top