കക്കാട് കുന്നുമ്മല്‍ പാടം വൃത്തിയാക്കി വൈ.ഡി.സി ക്ലബ്ബ് പ്രവര്‍ത്തകര്‍

തിരൂരങ്ങാടി: കക്കാട് കുന്നുമ്മല്‍ വയലിലും ചെറുമുക്ക് ആതൃക്കാട് വയലിലും തോട്ടിലുമായി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൈ.ഡി.സി ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.

തെന്നല, വെന്നിയൂര്‍, കൊടക്കല്ല്, ചുള്ളിപ്പാറ, കരുമ്പില്‍, അപ്ലെ പ്രദേശങ്ങളില്‍ നിന്നും വയലിലൂടെ ഒഴുകി വന്ന് കെട്ടിക്കിടന്നീരുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റ് ബോട്ടലുകലും, പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്.

നാട്ടുകാര്‍ക്കും പ്രദേശത്തെ കര്‍ഷകര്‍ക്കും വളരെ പ്രയാസമായിരുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലാബ്ബ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത് കൃഷിക്ക് വളരെ സഹായകമായിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഒള്ളക്കന്‍ സിദ്ധീഖ് പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതിന് പി.കെ ഹക്കീം, ഒ.ടി ജംഷീം, എം.എം മനാഫ്, വി അബ്ദുള്ള, സി ബാപ്പു, വി ഷരീഫ്, സി ഇബ്രാഹീം നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top