കൂരിയാട് ദേശീയപാതയില്‍ മരം കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

വേങ്ങര: കൂരിയാട് ദേശീയപാതയില്‍ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയില്‍ ബസ്സ്‌റ്റോപ്പിന് സമീപം ആണ് അപകടം. നിലവില്‍ ചെറിയ രീതിയില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.

കൂരിയാട് സ്വദേശി സലീം കൊണ്ടാണ്ടന്റെ സ്‌കൂട്ടറിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

സ്‌കൂട്ടര്‍ നിര്‍ത്തി കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം. അതുകൊണ്ടുതന്നെ വലിയ ദുരന്തത്തില്‍ നിന്നും തലനാരിയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top