താനാളൂര്‍ പട്ടരു പറമ്പ് മഞ്ചാടിക്കുന്നിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി

താനൂര്‍: നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപത്ത് നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികള്‍ കണ്ടെത്തി്. 41 കഞ്ചാവ് പൊതികളാണ് കണ്ടെത്തിയത്.

രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരൂര്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരമറിയിക്കുകയായിരുന്നു. തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിത യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രദേശത്ത് കഞ്ചാവും മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിത അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top