തിരൂരിൽ ബാറിലെ അടിപിടി കേസിലെ പ്രതികളെ സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടി

തിരൂര്‍: തിരൂര്‍ ദീപ ബാറില്‍ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്ക് മരുന്നുമായി തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഹാര്‍ബറിനടുത്തുള്ള മുര്‍ഷദ്‌(24), താനൂരുള്ള അബ്ദുള്‍ റസിക്(32) എന്നിവരാണ് അറസ്റ്റിലായത്.

രാവിലെ തഴെപ്പാലത്തുനിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്ഥിരമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നു ചെറിയ പാക്കറ്റുകളില്‍ ആക്കി വില്‍ക്കുന്നതാണ് രീതി. ഇവരുടെ കൂട്ട് പ്രതികളെ അന്വേഷിച്ച് വരുന്നു.

ഐപിഎസ്എച്ച്ഒ ജിജോ നേതൃത്വത്തില്‍ എസ്‌ഐ ജലീല്‍, എഎസ്‌ഐ ദിനേശ്, പ്രതീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഉണ്ണിക്കുട്ടന്‍, ശ്രിജിത്ത്, അക്ബര്‍, ഷെറിന്‍ ജോണ്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top