ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മത്സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 2022 ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ട് തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ഇത് എന്റെ അവസാന സീസണ്‍ ആയിരിക്കും. സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സീസണ്‍ മുഴുവനാക്കി കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹം’ സാനിയ മിര്‍സ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയിന്‍ താരം നാദിയ കിചെനേകുമായി ചേര്‍ന്നാണ് താരം കേര്‍ട്ടിലിറങ്ങിയത്. എന്നാല്‍ സ്ലൊവേനിയന്‍ ജോഡി തമാര സിദാന്‍സെക്-കാജ യുവാന്‍ സഖ്യത്തോട് രണ്ടു സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെട്ടു. സ്‌കോര്‍: 4-6, 6-7. മത്സരം ഒരു മണിക്കൂറും 37 ാം മിനിറ്റും നീണ്ടു നിന്നു.

2003 ല്‍ ആരംഭിച്ച 19 വര്‍ഷത്തെ പ്രൊഫഷണല്‍ കരിയറാണ് സാനിയ മിര്‍സ അവസാനിപ്പിക്കുന്നത്. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ താരം കരിയറില്‍ ആറു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. 2007ലായിരുന്നു ഈ നേട്ടം. ഇതോടെ ഏറ്റവുമുയര്‍ന്ന ലോക റാങ്ക് സ്വന്തമാക്കുന്ന ഇന്ത്യയുടെ ഒരേയൊരു വനിതാ ടെന്നീസ് താരം എന്ന ബഹുമതിയും താരം സ്വന്തമാക്കി.

Share news
error: Content is protected !!
Scroll to Top