അഞ്ചാംമൈല്‍ ഹോം സ്‌പെഷ്യല്‍ സ്‌കൂള്‍ കെട്ടിടം പണിയാന്‍ കേക്ക് ചലഞ്ച് തുടങ്ങി

പൂക്കോട്ടുംപാടം : അഞ്ചാംമൈല്‍ ഹോം സ്പെഷ്യല്‍ സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിന് പണം കണ്ടെത്താന്‍ കേക്ക് ചലഞ്ച് തുടങ്ങി. നൂറു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 20,000 ചതുരശ്ര വിസ്തീര്‍ണത്തില്‍ ഭിന്നശേഷിസൗഹൃദ കെട്ടിടം നിര്‍മിക്കാനാണ് ഹോം സ്പെഷ്യല്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

20000 കേക്കുകള്‍ 500 രൂപ നിരക്കില്‍ അമരമ്പലം, കരുളായി, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലുമുള്ള വീടുകളിലും ഓഫീസുകളിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

കേക്ക് ചലഞ്ച് പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ അധ്യക്ഷനായി. എന്‍.എ. കരീം, അനിത രാജു, കെ. അനീഷ്, എ.കെ. ഉഷ, വി.കെ. ബാലസുബ്രഹ്മണ്യന്‍, എം.ടി. നാസര്‍ബാന്‍, ഡോ. കെ.ടി. മനോജ്കുമാര്‍, ഡോ. എം.പി. രാജേഷ് കുമാര്‍, സിമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top