Section

malabari-logo-mobile

.പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു.

HIGHLIGHTS : ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന...

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. 1960ല്‍ വീരവിജയ ആണ് ആദ്യചിത്രം. മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ജ്ഞാന സുന്ദരിയാണ് മലയാളത്തിലെ ആദ്യസിനിമ.

sameeksha-malabarinews

പാലക്കാട് സുബ്രഹ്മണ്യംലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍ ജനിച്ചത്. . തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു.

197ല്‍ സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മുട്ടി അഭിനയരംഗത്തെത്തുന്നത് .ബാലതാരങ്ങളായി കമല്‍ ഹാസനെയും സുരേഷ്‌ഗോപിയേയും വെള്ളിത്തരിയിലെത്തിച്ചത് സേതുമാധവനാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, പണിതീരാത്തവീട്, ഓടയില്‍ നിന്ന്, അഴകുള്ള സലീന, സ്ഥാനാര്‍ത്ഥി സാറാമ്മ, കന്യാകുമാരി , വേനല്‍ കിനാവുകള്‍ തുടങ്ങി നിരവധി മികച്ച സിനിമകളാണ് സേതുമാധവന്‍ മലയാള സിനിമക്ക് സമ്മാനിച്ചത്.

ഭാര്യ വത്സല, മക്കള്‍ ; സന്തോഷ്, ഉമ

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!