കേരളത്തില്‍ വര്‍ഗ്ഗീയ ചാവേറുകളുണ്ടെന്ന് പോലീസ് ഇന്റലിജെന്‍സ്

representational photo

തിരുവനന്തപുരം വര്‍ഗ്ഗീയത ആളിക്കത്തിച്ച് ഏതുസമയത്തും കലാപങ്ങള്‍ നടത്താന്‍ സജ്ജരായി ആര്‍എസ്സ്എസിനും, എസ്ഡിപിഐക്കും കേരളത്തില്‍ 1364 ചാവേറുകളുണ്ടെന്ന് സംസ്ഥാന പോലീസ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ദേശാഭിമാനി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇവരില്‍ 699 എസ്ഡിപിഐക്കാരും, 665 ആര്‍എസ്എസുകാരുമാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 341 പേര്‍ അപകടകാരികളാണ്. ഇവര്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലുമാണ്.

18 വയസ്സ് തികയാത്തവരും ഈ പട്ടികയിലുണ്ട്.

ഇവരുടെ കേന്ദ്രങ്ങൡ ഇതിനായി പരിശീലനം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top