കൊച്ചി: കെ റെയില്‍ പദ്ധതിയ്ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. കെ.റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടല്‍ കോടതി തടഞ്ഞു. സര്‍വ്വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സര്‍വ്വേ നടപടികള്‍ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ഭൂമി ഏറ്റെടുക്കാതെ കെറെയില്‍ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.
കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹര്‍ജിക്കാര്‍.
60 സെന്റീമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള കല്ലുകള്‍ പാടില്ല. അതേസമയം, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ ഇല്ല. സര്‍വ്വേ നടപടികളില്‍ ബലപ്രയോഗം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.




