Section

malabari-logo-mobile

ബസ് കാത്തിരുപ്പ് കേന്ദ്രം മോഷണം പോയി

HIGHLIGHTS : The bus waiting center was robbed

ബെംഗളൂരു: വിധാന്‍ സൗധയ്ക്ക് സമീപം സ്ഥാപിച്ച ബിഎംടിസി ബസ് കാത്തിരിപ്പ് കേന്ദ്രം മോഷണം പോയി. 10 ലക്ഷം രൂപ ചെലവില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് ഉറപ്പിച്ച ഷെല്‍ട്ടര്‍ ആണ് മോഷണം പോയത്.

ഷെല്‍ട്ടര്‍ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മോഷണം. സംഭവത്തില്‍ ബിഎംടിസി (ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) കീഴിലാണ് കന്നിംഗ്ഹാം റോഡില്‍ സ്ഥിതി ചെയ്യുന്ന ബസ് ഷെല്‍ട്ടര്‍.

sameeksha-malabarinews

ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനായി ബിബിഎംപി ചുമതലപ്പെടുത്തിയ കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എന്‍.രവി റെഡ്ഡി ഹൈഗ്രൗണ്ട്‌സ് പോലീസില്‍ പരാതി നല്‍കി.

ലിംഗരാജപുരം, ഹെന്നൂര്‍, ബാനസവാടി, പുലികേശിനഗര്‍, ഗംഗേനഹള്ളി, ഭൂപസാന്ദ്ര, ഹെബ്ബാള്‍, യെലഹങ്ക എന്നീ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതിനായി ആശ്രയിച്ചിരുന്ന ഷെല്‍ട്ടര്‍ ആയിരുന്നുവിതെന്ന് രവി റെഡ്ഡി പരാതിയില്‍ പറഞ്ഞു. നേരത്തെ ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബസ് ഷെല്‍ട്ടര്‍ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതോടെയാണ് ഇവിടെ പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!