Section

malabari-logo-mobile

ഷാരോണ്‍ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

HIGHLIGHTS : Sharon murder case; The Supreme Court will hear the plea seeking transfer of the trial to Tamil Nadu today

ന്യൂഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. എന്നാല്‍ കുറ്റകൃത്യം സംഭവിച്ചത് തമിഴ്‌നാട്ടിലാണ്. നാഗര്‍കോവില്‍ സെഷന്‍സ് കോടതിക്കാണ് കേസ് പരിഗണിക്കാനും വിചാരണ നടത്താനുമുള്ള അധികാരം. കേസ് പരിഗണിക്കുന്ന നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാന ആവശ്യം പ്രതി ഗ്രീഷ്മ ജാമ്യാപേക്ഷ സമയത്ത് ഉന്നയിച്ചുവെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രിംകോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ 25നായിരുന്നു പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!