ബണ്ണി യൂണിറ്റ് നിലവില്‍ വന്നു

പരപ്പനങ്ങാടി: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ പരപ്പനങ്ങാടി സബ്ജില്ലയില്‍ ആദ്യ ബണ്ണി യൂണിറ്റ് പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ റിട്ടയേര്‍ഡ് കമാന്‍ഡന്‍ന്റ വിശിഷ്ട സേവാ മെഡല്‍ ജേതാവ് കൂടിയായിട്ടുള്ള  ശശീന്ദ്രന്‍ എം ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഹസീന അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഉപജില്ല മേധാവി  രാജ്‌മോഹന്‍ വിശദീകരണം നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കമലം കാടശ്ശേരി , സ്‌കൂള്‍ മാനേജര്‍  അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട്, ഗൈഡ്‌സ് വിദ്യാഭ്യാസജില്ല കമ്മീഷണര്‍  ഷക്കീല കെ, ഉപജില്ല സെക്രട്ടറി  ഷാജി കെ, ഉപജില്ലാ ക്യൂബ്  അനൂജ് പി കെ, വിദ്യാഭ്യാസ ജില്ല ബുള്‍ബുള്‍ കമ്മീഷണര്‍  റീജ സി മുതലായവര്‍ സംസാരിച്ചു.

പ്രസന്റേഷന്‍ സ്‌കൂളിലെ ബണ്ണി ലീഡര്‍  ഷിത പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  സുജയ ടി ജെ നന്ദിയും പറഞ്ഞു. ബണ്ണി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top