എറണാകുളത്ത് കെട്ടിടം ചരിഞ്ഞു

കൊച്ചി: എറണാകുളത്ത് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഇരുനില
കെട്ടിടമാണ് ചരിഞ്ഞത്. പഴക്കമുള്ള കെട്ടിടമാണ് ചരിഞ്ഞ്‌കൊണ്ടിരിക്കുന്നത്. നേരത്തെ ഹോട്ടലായും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനമായും ഇപ്പോള്‍ ഓഫീസുകളും കടകളുമായി പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടമാണിത്.

ഇപ്പോഴും കെട്ടിടം ചരിഞ്ഞ് കൊണ്ടിരിക്കുന്നതിനാല്‍ കെട്ടിടത്തിന് സമീപത്തെ കടകളില്‍ നിന്നും ആളുകളെ പൂര്‍ണമായി മാറ്റുകയും കടകളിലെ സാധനങ്ങള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്.

സ്ഥലത്ത് ഫയര്‍ഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലമാണ് കെട്ടിടം ചരിഞ്ഞതെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top