നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണമെന്ന് ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമെയും കുഞ്ഞിനെയും തിരികെ നാട്ടിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിോട് നിലപാട് തേടിയിരുന്നു. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.

ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണാവശ്യം. വിഷയത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

Share news
error: Content is protected !!
Scroll to Top