അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ താലിബാന്റെ ക്രൂരമര്‍ദനം

ദില്ലി: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക് നേരെ താലിബാന്റെ ക്രൂരമര്‍ദ്ദനം. ടോളോ ന്യൂസ് റിപ്പോര്‍ട്ടറായ സിയാര്‍ ഖാന്‍ യാദിനെയൊണ് ആക്രമിച്ചത്.

അഫ്ഗാനിലെ മുന്‍നിര മാധ്യമങ്ങളിലൊന്നാണ് ടോളോ ന്യൂസ്. രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രതികരമായാണ് മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യമാറാമാനും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്.

റിപ്പോര്‍ട്ടിംഗിനായ് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.

അതെസമയം സിയാര്‍ ഖാന്‍ യാദ്  കൊല്ലപ്പെട്ടതായി ചില ന്യൂസ്ചാലുകള്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അദേഹം തന്നെ രംഗത്തെത്തി. കാബൂളില്‍ ന്യൂസ് സിറ്റിയില്‍ വെച്ച് തന്നെയും ക്യാമറാമാനേയും ആക്രമിച്ചതായി അദേഹം ട്വീറ്റ്‌ചെയ്തു. ക്യാമറ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ചിലര്‍താന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top