മലപ്പുറത്ത് എ പി അനില്‍കുമാര്‍ എംഎല്‍എക്കെതിരെ പ്രതിഷേധ പോസ്റ്റര്‍

മലപ്പുറം: എ പി അനില്‍കുമാര്‍ എംഎല്‍എയ്‌ക്കെതിരെ വണ്ടൂരില്‍ പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസ് നശിച്ചാലും അനില്‍കുമാറിന് സ്വന്തം നേട്ടമാണ് പ്രധാനം എന്നതാണ് പോസ്റ്ററിലെ പ്രധാന വിമര്‍ശനം. എംഎല്‍എ ഓഫീസിന് മുന്നിലും വണ്ടൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങിലുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇന്നലെ മലപ്പുറം കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നു.ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗവും വിഎസ് ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം.

അതേസമയം കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലും പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എംകെ രാഘവന്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പട്ടികയിലുള്ള കെ പ്രവീണ്‍ കുമാറിന് എതിരെയുമാണ് പോസ്റ്റര്‍.

Share news
error: Content is protected !!
Scroll to Top