Section

malabari-logo-mobile

വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റെത്

HIGHLIGHTS : വളാഞ്ചേരി:വളാഞ്ചേരിയില്‍ കുഴിച്ചിട്ടില്ല നിലയില്‍ കണ്ടെത്തിയ മൃതദേഹം കഞ്ഞിപ്പുര ചോറ്റൂരില്‍ നിന്ന് 40 ദിവസം മുന്‍പ് കാണാതായ സുബീറ ഫര്‍ഹത്തിന്റെതാണെ...

വളാഞ്ചേരി:വളാഞ്ചേരിയില്‍ കുഴിച്ചിട്ടില്ല നിലയില്‍ കണ്ടെത്തിയ മൃതദേഹം കഞ്ഞിപ്പുര ചോറ്റൂരില്‍ നിന്ന് 40 ദിവസം മുന്‍പ് കാണാതായ സുബീറ ഫര്‍ഹത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ചെങ്കല്‍ ക്വാറിക്കു സമീപം പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടു നാലിന് പൊലീസിന്റെ സാന്നിധ്യത്തില്‍ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.വസ്ത്രങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.

ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38) അറസ്റ്റുചെയ്തു. ഫര്‍ഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

sameeksha-malabarinews

വിദഗ്ധരുടെ സാന്നിധ്യത്തില്‍ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ ഡോക്ടറുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സുബീറ ഫര്‍ഹത്തിനെ കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് കാണാതായത്. വീട്ടില്‍ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു. ക്ലിനിക്കില്‍ എത്താതിരുന്ന ഫര്‍ഹത്തിന്റെ വിവരങ്ങള്‍ ക്ലിനിക്കില്‍ നിന്നു ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫര്‍ഹത്ത് വിവാഹമോചിതയാണ്. തിരൂര്‍ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!