സ്വര്‍ണ വില ഉയരുന്നു

Gold prices rise

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2500 രൂപയോളമാണ് കൂടിയത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വര്‍ധിച്ചു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,781.87 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വിലയെ സ്വാധീനിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •