Section

malabari-logo-mobile

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ ബേപ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു

HIGHLIGHTS : The body of a Beypore resident who fell into the sea while fishing was found

പൊന്നാനി: തൃശൂര്‍ മന്ദലാംകുന്നില്‍ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് കാണാതായ പൊന്നാനി സ്വദേശികള്‍ക്കായുള്ള തിരച്ചിലിനിടെ ബേപ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ ബേപ്പൂര്‍ സ്വദേശി കെ പി സിദ്ദീഖിന്റെ മൃതദേഹമാണ് മന്ദലാംകുന്ന് ഭാഗത്തുനിന്ന് കിട്ടിയത്.

sameeksha-malabarinews

തിങ്കള്‍ വൈകിട്ട് അഞ്ചോടെ കടലില്‍നിന്ന് ലഭിച്ച മൃതദേഹം രാത്രി ഏഴോടെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചെങ്കിലും ആരുടേതെന്ന് വ്യക്തമായില്ല. പൊന്നാനിയില്‍നിന്ന് കടലില്‍പോയ മൂന്നുപേരില്‍ ഒരാളുടേതാകാമെന്ന സംശയമുയര്‍ന്നു. രാത്രി സിദ്ദീഖിന്റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കഴിഞ്ഞ ബുധന്‍ പക?ല്‍ രണ്ടോടെ പൊന്നാനി ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ റഫ്ഖാന ഫൈബര്‍ വള്ളം വ്യാഴം പുലര്‍ച്ചെ മൂന്നിനാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന നാലുപേരില്‍ പൊന്നാനി മുക്കാടി സ്വദേശി പറമ്പില്‍ ഹംസക്കുട്ടി (55) രക്ഷപ്പെട്ടു. വള്ളത്തിന്റെ ഉടമകൂടിയായ മുക്കാടി സ്വദേശി കുഞ്ഞുമരക്കാരിയാക്കാനകത്ത് ബീരാന്‍, ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേക്കടവ് സ്വദേശി പുത്തന്‍പുരയില്‍ മുഹമ്മദാലി എന്നിവരെയാണ് കാണാതായത്.

പി നന്ദകുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം യോഗം ചേര്‍ന്ന് തിരച്ചില്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. പതിനഞ്ച് ബോട്ടുകളില്‍ മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. ഹാര്‍ബറിലേക്ക് ജനങ്ങളൊഴുകി മന്ദലാംകുന്ന് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ ഹാര്‍ബറിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ബീവി എന്ന ബോട്ട് മൃതദേഹവുമായി എത്തിയതോടെ കൂടിനിന്നവരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. കാണാതായ മൂന്നുപേരില്‍ ഒരാളുടേതാണ് മൃതദേഹം എന്ന നിഗമനത്തിലായിരുന്നു തീരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!