Section

malabari-logo-mobile

യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ

HIGHLIGHTS : Kochi Metro halves fares

HIകൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. 20ആം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. ഫ്‌ലെക്‌സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി വരെയും രാത്രി 8 മുതല്‍ മുതല്‍ 10.50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവില്‍ ടിക്കറ്റ് ലഭിക്കും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

sameeksha-malabarinews

കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 9മണിക്കും 10മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സര്‍വീസ് ആരംഭിച്ചിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!