Section

malabari-logo-mobile

മഴയെടുത്തത് 200 ഏക്കറിലധികം മുണ്ടകന്‍ കൃഷി

HIGHLIGHTS : More than 200 acres of rainfed mundakan cultivation

എടപ്പാള്‍: കനത്ത മഴയില്‍ പൊന്നാനി കോള്‍ മേഖലയില്‍ 200 ഏക്കറോളം നെല്‍കൃഷി വെള്ളം കയറി നശിച്ചു.കാഞ്ഞിയൂര്‍, ചിയ്യാനൂര്‍, ഒതളൂര്‍, മാണൂര്‍ കായല്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്.

10 മുതല്‍ 20 ദിവസംവരെ മൂപ്പെത്തിയ ഞാറാണ് നശിച്ചത്. പത്തേക്കറിലെ ഞാറ്റടിയും വെള്ളത്തില്‍ മുങ്ങി.

sameeksha-malabarinews

മുണ്ടകന്‍ കൃഷിക്കായി പാകപ്പെടുത്തിയ 160 ഏക്കറിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. വായ്പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് മിക്കവരും ഇത്തവണ മുണ്ടകന്‍ കൃഷിയിറക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!