മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

താനൂര്‍: മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. 45 തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് പൊന്നാനി പാലപ്പെട്ടി ഭാഗത്താണ് അപകടമുണ്ടായത്. ഒട്ടുംപുറം കമ്പനിപ്പടിയിലെ കെ പി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഖൈറാത്ത് ബോട്ടാണ് അപകട ത്തില്‍പ്പെട്ടത്. എന്‍ജിന്‍ ഭാഗത്തു നിന്ന് ആദ്യം പുകയുയരുകയും പിന്നീട് തീയാളുകയുമായിരുന്നു. ഉടന്‍ തൊഴിലാളികള്‍ കുടിവെള്ളം ഒഴിച്ച് തീയണച്ചു.

പുലര്‍ച്ചെ പൊന്നാനിയില്‍നിന്നാണ് ബോട്ട് പുറപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെയായതിനാല്‍ എന്‍ജിന് സമീപം തൊഴിലാളികളുണ്ടായിരു ന്നില്ല. ഇതോടെയാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, ഡിസല്‍ ടാങ്ക് എന്നിവയിലേക്ക് വെള്ളം തളിച്ചതിനാല്‍ കൂടുതല്‍ അപകടമൊഴിവായി. അടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തില്‍ കെട്ടിവലിച്ച് ചേറ്റുവയില്‍ അടുപ്പിച്ചു. തൊഴിലാ ളികള്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി. മീന്‍ ലഭിച്ച് കരിയര്‍ വള്ളങ്ങളിലേക്കുമാറ്റി തിരികെ പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് തീപിടിത്തം. സംഭവത്തില്‍ ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top