
മലപ്പുറം: കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ക്വാറി ഉടമകളില്‍ നിന്നും മറ്റും വന്‍ പണപ്പിരിവ് നടത്തിയതായി പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചു. കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം പി വി അന്‍വര്‍ എം എല്‍ എ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം എ ഡി ജി പിയുടെ ശിക്ഷ്യനായി കൊള്ളയ്ക്കും കൊലയ്ക്കും തട്ടിപ്പിനും കൂട്ടുനിന്നതിന്റെ സ്മാരകമാണ് പോലീസ് സ്റ്റേഷന്‍ മുറ്റത്ത് പണിത കെട്ടിടമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് പിരിച്ചെടുത്ത പണത്തിന്റെ വിവരങ്ങള്‍ കെട്ടിടത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും കഴിഞ്ഞ ദിവസം മൊഴിയെടുക്കലിനിടെ ഡി ഐ ജിയോടും പി വി അന്‍വര്‍ സൂചിപ്പിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




