ഹരിയാനയില്‍ ആം ആദ്മി – കോണ്‍ഗ്രസ് സഖ്യം ധാരണയിലേക്ക്

ഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യ സഖ്യത്തിന് ഉണര്‍വേകി ആം ആദ്മി കോണ്‍ഗ്രസ് സഖ്യചര്‍ച്ചയില്‍ പുരോഗതി. നിലവില്‍ ഏതാനും സീറ്റുകളില്‍ ഇരുവരും ഒരുമിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനമായി.
സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു ഇരുപാര്‍ട്ടികളുടെയും മുന്‍ നിലപാട്. എന്നാല്‍ കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഹരിയാനയിലും സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പിന്നീട് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴും പല കാരണങ്ങളാല്‍ സമവായത്തിനെത്താനായിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് ഒടുവില്‍ ഒരു പരിഹാരമാകുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കി, പ്രധാനപ്പെട്ട നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ ബച്ചന്‍ സിങ് ആര്യ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബച്ചന്‍ സിങിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ് രാജിവെക്കാനുള്ള കാരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top