പരപ്പനങ്ങാടി:നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി പ്രതിഷേധര്‍ണ്ണ നടത്തി.
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികില്‍സ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നെടുവ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
ധര്‍ണ്ണ ബി ജെ പി ജില്ലാ അധ്യക്ഷന്‍ രവിതേലത്ത് ഉല്‍ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ സി. ജയദേവന്‍ അദ്ധ്യക്ഷനായി,കെ പി വല്‍സരാജ്, പി വി തുളസിദാസ്, ശ്രീരാഗ്.പി, സജിത്ത് ബേബി, ഒ.സുമിറാണി, രമ്യ ലാലു യു.വി, ടി.വി പ്രസൂണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




