Section

malabari-logo-mobile

കുരുമുളക് മോഷണം നടത്താന്‍ ശ്രമിച്ച മോഷ്ടാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

HIGHLIGHTS : Parappanangady police arrested the thief who tried to steal black pepper

കൊടക്കാട്: കുരുമുളക് മോഷണം നടത്താന്‍ ശ്രമിച്ച മോഷ്ടാവ് പോലീസ് പിടിയില്‍. എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീര്‍ എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച കുരുമുളക് കളവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. രണ്ടത്താണി ഫസല്‍ പൂക്കോയ തങ്ങള്‍ (39) എന്നയാളെയാണ് പരപ്പനങ്ങാടി എസ് ഐ അജീഷ് കെ ജോണ്‍, പരമേശ്വരന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ ഷാഫി, സിവില്‍ പോലീസ് ഓഫീസര്‍ ആയ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത് .

രാത്രി സമയത്ത് വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ആളെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിക്കുകയും റോഡില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. കണ്ടെടുത്ത സ്‌കൂട്ടറില്‍ നിന്ന് മണ്ണാര്‍ക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകള്‍ ലഭിച്ചു. റസീറ്റ് ബുക്കുകള്‍ പരിശോധിച്ചതില്‍ മോഷണം നടത്താന്‍ ശ്രമിച്ച വീട്ടില്‍ ഒരാഴ്ച മുമ്പ് ഇയാള്‍ വന്നിരുന്നതായും ആ വീട്ടില്‍ നിന്ന് സംഭാവന രശീതി നല്‍കി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. കുരുമുളക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നും മറ്റും വീട്ടുകാരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

sameeksha-malabarinews

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മറ്റൊരു സ്ഥലത്ത് നിന്ന് പ്രതിയെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്ന് വന്ന ആളും മോഷണം നടത്താന്‍ വന്നയാളും ഒരാളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കൂടുതലായി അന്വേഷണം നടത്തിയതില്‍ ഇയാള്‍ക്ക് സമാനമായ രണ്ട് കളവ് കേസുകള്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ മോഷണം നടത്തിയതിന് വേങ്ങര പോലീസ് സ്റ്റേഷനിലും നിലവിലുള്ളതായി കണ്ടെത്തി. മറ്റു കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!