നിയന്ത്രണം വിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

The biker was killed when the lorry went out of control നിയന്ത്രണം വിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

എടപ്പാള്‍ : പൊന്നാനി , കുറ്റിപ്പുറം ദേശീയ പാതയില്‍ ബാര്‍ലിക്കുളത്ത് റോഡിലെ കുഴിയില്‍ തട്ടി നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍മരണപ്പെട്ടു . പുതുപൊന്നാനി പള്ളിപ്പടി സ്വദേശി വളപ്പിലകത്ത് അഷ്‌ക്കര്‍(41)അന്ന് മരണപ്പെട്ടത് .

കൂടെയുണ്ടായിരുന്ന ഭാര്യയേയും രണ്ട് മക്കളേയും പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. എറണാംകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടം സൃഷ്ടിച്ചത്.നിയന്ത്രണം വിട്ട ലോറി എതിരേ വന്ന അഷ്‌ക്കര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകട സ്ഥലത്ത് വെച്ച് തന്നെ അഷ്‌ക്കര്‍ മരണമടഞ്ഞു.