പരപ്പനങ്ങാടിയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു.

An expatriate who was staying at Quarantine in Parappanangadi died. പരപ്പനങ്ങാടിയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു.

പരപ്പനങ്ങാടി: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു. പരപ്പനങ്ങാടി നമ്പുളം റോഡ് ജംങ്ഷനില്‍ താമസിക്കുന്ന കവുങ്ങിന്‍തോട്ടില്‍ ബീരാന്‍ കോയ(53)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഒടെ ഇദേഹം ബാത്ത്‌റൂമീല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 11 നാണ് ബീരാന്‍ സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു.

ഭാര്യ; ഖയറുന്നീസ മക്കള്‍ മുഹ്‌സാന, റമീഷാ ഫര്‍സാന, അജ്മല്‍, അഥിനാന്‍
മരുമക്കള്‍ മുഹമ്മദ് സാലിഹ്(വെളിമുക്ക്്), ഷംനാസ് (സൗദി അറേബ്യ)