Section

malabari-logo-mobile

മൂന്ന് വയസ്സുകാരന്‍ നാണയം വിഴുങ്ങി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

HIGHLIGHTS : മൂന്ന് വയസ്സുകാരന്‍ നാണയം വിഴുങ്ങി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവ: മൂന്ന് വയസ്സുകാരന്‍ നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ചെന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. കുട്ടി ഇന്നലെ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി.

sameeksha-malabarinews

കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നതുകൊണ്ട് കിടത്താന്‍ പറ്റില്ലെന്നും ചോറും പഴവും കൊടുത്താല്‍ മതിയെന്ന് പറഞ്ഞാണ് തിരിച്ചയച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്നലെ രാത്രിയോടെ കുഞ്ഞിന്റെ നില മോശമാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!