അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ദില്ലി ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെ ടിറ്റ്വറിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ചാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്തുകയായിരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.