മലപ്പുറം ജില്ലയില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി

Police have started anti-body tests in Malappuram district മലപ്പുറം ജില്ലയില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്.

നിലമ്പൂരില്‍ എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ദേവസ്സിയും കൊണ്ടോട്ടിയില്‍ മലപ്പുറം ഡി.വൈഎസ് പി.ഹരിദാസും ഉദ്ഘാടനം ചെയ്തു. പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ, പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.

എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാങ്കേതിക സഹായത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.