പരപ്പനങ്ങാടിയില്‍ ഷോക്കേറ്റ താമരക്കോഴിക്ക് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷകരായി

Traumacare saves shocked bird in Parappanangadi പരപ്പനങ്ങാടിയില്‍ ഷോക്കേറ്റ താമരക്കോഴിക്ക് ട്രോമാകെയര്‍ രക്ഷകരായി

പരപ്പനങ്ങാടിയില്‍ രണ്ട് ദിവസം മുന്‍പ് ഷോക്കേറ്റ് അവശനായ താമരക്കോഴിക്ക് രക്ഷകരായി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍. പരിക്കേറ്റ പക്ഷിയെ ട്രോമാകെയര്‍ പരപ്പനങ്ങാടി ടീമിന്റ പരിചരണത്തില്‍ സുഖം പ്രാപിച്ച് വരികയാണിപ്പോള്‍.

ഷോക്കേറ്റ പക്ഷിയെ നാട്ടുകാര്‍ ട്രോമാകെയര്‍ വളണ്ടിയറായ അറ്റത്തങ്ങാടി സ്വദേശി ജാഫറലിയെ ഏല്‍പ്പിക്കുകയായിരുന്നു. അദേഹം ഉടനെ പ്രാഥമിക പരിചരണം നല്‍കി പക്ഷിമൃഗപരിപാലനത്തിന് നേത്രത്വം നല്‍കിവരുന്ന ഫായിസ് കൊടപ്പാളിക്ക് കൈമാറുകയായിരുന്നു.

രണ്ട് ദിവസത്തെ കൃത്യമായ പരിചരണത്തിലൂടെ താമരക്കോഴിയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ പക്ഷിയെ വിട്ടയക്കാമെന്ന പ്രതീക്ഷയിലാണ് ട്രോമാകെയര്‍ ടീം.