തിരൂരങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി പട്ടേരികുന്നത്ത് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 55 എസ് 350 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയില്‍ കണ്ടത്.
സിപിഐ എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹോദരനാണ് അഷ്‌റഫ്. കൊടിഞ്ഞി മേഖലയിലെ വയല്‍ നികത്തലിനെതിരെ സുബൈര്‍ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സുബൈറിന്റെ ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



