Section

malabari-logo-mobile

പ്രിയ ഹരീഷ് കഥ പറച്ചിലിൽ നിങ്ങളൊരു സാഡിസ്റ്റാണ്

HIGHLIGHTS : A good story told in a heartwarming cinematic language is placing nanpagal nerathu mayakkam

എഴുത്ത്;ഷിജു ആര്‍

“உறங்கு வதுபோலுஞ் சாக்காடு உறங்கி
விழிப்பது போலும் பிறப்பு.” திருக்குறள்

sameeksha-malabarinews

(മരണം ഉറക്കം പോലെയാണ്.
പിറവി അതിൽ നിന്നുള്ള ഉണർച്ചയും – തിരക്കുറൾ)

ഒരു സ്വപ്നം കണ്ടുണർന്ന ആലസ്യത്തോടെയും ആശ്വസത്തോടെയും
നൻ പകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി / S Hareesh Hareesh  സിനിമയുടെ ആദ്യക്കാഴ്ച വിട്ടുണർന്നു.

ഭ്രമാത്മകതയെ ഇത്ര മനോഹരമായ ആഖ്യാനതന്ത്രമായി വിളക്കിച്ചേർത്ത ഒരു സിനിമാനുഭവം ഈയടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. (മഹാവീര്യർ മറന്നിട്ടല്ല.) റിയലിസ്റ്റിക് നറേഷനാണല്ലോ മലയാളത്തിലെ ന്യൂജൻ സിനിമകളുടെ ആഖ്യാനതന്ത്രം. അത്തരം സിനിമകളുടെ വക്താക്കളായി നമുക്ക് പരിചയമുള്ള സിനിമക്കാർ തന്നെ പുതുക്കിപ്പണിയുന്നു എന്നത് ഏറെ സന്തോഷകരമാണ്. അതിലെ ഒരു നാഴികക്കല്ലാവും നൻപകൽ നേരത്ത് മയക്കം.

മലയാളനാട്ടിനും തമിഴകത്തെ ഒരു ഗ്രാമത്തിനുമിടയിലെ ഒരു സ്വപ്ന സഞ്ചാരത്തിന്റെ അനുഭവത്തെ ഓരോ സന്ദർഭത്തിലും അതിനുതകുന്ന തമിഴ് സിനിമാപ്പാട്ടുകളും സംഭാഷണ ഭാഗങ്ങളും ചേർത്ത് അവതരിപ്പിച്ചത് മനോഹരമായി. ഒരു പഴയ തമിഴ് സിനിമ കാണുന്നതിന്റെ ഗൃഹാതുര സ്മൃതികളിലേക്ക് അത് നമ്മെ കൊണ്ടുപോവുന്നുണ്ട്.

തമിഴകത്തെ സാമൂഹ്യജീവിതത്തെ ചലിപ്പിക്കുന്നതിൽ സിനിമകൾക്കും സിനിമാപ്പാട്ടുകൾക്കുമുള്ളത്ര സ്വാധീനം മറ്റൊന്നിനുമില്ലല്ലോ.

ഒരു നല്ല കഥ ഹൃദ്യമായൊരു ചലച്ചിത്രഭാഷയിൽ പറഞ്ഞു
വയ്ക്കുകയാണ് നൻപകൽ നേരം. ചലനത്തെയെന്ന പോലെ നിശ്ചല ചിത്രങ്ങളും ഫ്രെയിമുകളും കൂടിയാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം നമ്മെ അനുഭവിപ്പിക്കുന്നത്.

ഒരു ദുസ്വപ്നം കണ്ട് കണ്ണു തുറക്കുമ്പോഴുള്ള ആശ്വാസത്തോടെ പെട്ടുപോയ സങ്കീർണ്ണതയിൽ നിന്നും തിരികെപ്പോരുമ്പോൾ പ്രേക്ഷകരും ആശ്വസിച്ചെഴുന്നേൽക്കും.

പക്ഷേ,
ശീലമായിക്കഴിഞ്ഞ സ്വന്തം ദുരിതങ്ങളുടെ മടുപ്പിക്കുന്ന മരവിപ്പിൽ ജീവിക്കുന്ന പൂങ്കുഴലിയുടെ  ജീവിതത്തിൽ നിങ്ങളെന്തിനാണ് ഹരീഷ് ഒറ്റ ദിവസത്തെ സ്നേഹ സാമീപ്യം കൊണ്ട് ഒരു കല്ലിട്ടിളക്കിയത് ?
അവളുടെ മുറിവുകളിൽ നിങ്ങളെന്തിനാണ് വീണ്ടും തൊട്ടു വേദനിപ്പിച്ചത് ?

അവർക്കൊപ്പമാണ് എന്റെ മനസ്സ്.
ആ ഇരുട്ടിൽ പൂങ്കുഴലിയെന്താണ് ഇനി ചെയേണ്ടത്?

കഥ പറയുമ്പോൾ നിങ്ങളെന്തൊരു സാഡിസ്റ്റാണ് ?

പൂങ്കുഴലി നിങ്ങൾക്ക് മാപ്പു തരട്ടെ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!