Section

malabari-logo-mobile

ജമ്മുവില്‍ വീണ്ടും സ്‌ഫോടനം;പോലീസുകാരന് പരിക്ക്

HIGHLIGHTS : Another blast in Jammu; a policeman injured

ദില്ലി:ജമ്മുവില്‍ വീണ്ടും സ്‌ഫോടനം. യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തല്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ജമ്മുവില്‍ അര്‍ദ്ധരാത്രിക്ക് ശേഷമാണ് സ്ഫോടനം നടന്നത്, ഒരു ദിവസത്തിനിടെ ഇത് മൂന്നാമത്തെ സ്ഫോടനമാണ് നടന്നിരിക്കുന്നത്. സിദ്രയിലെ ബജല്‍ത മോര്‍ എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. മൂന്ന് സ്ഫോടനങ്ങളിലായി ഒരു പോലീസുകാരനടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു.സുരീന്ദര്‍ സിംഗ് എന്ന പോലീസുകാരനാണ് പരിക്കേറ്റത്.

ശനിയാഴ്ച അര്‍ദ്ധരാത്രി സിധ്ര ചൗക്കില്‍ (നെസ്‌കഫേ കോംപ്ലക്സിന് സമീപം) ഡ്യൂട്ടിക്കിടയിലാണ് സംഭവം. മണല്‍ കയറ്റിക്കൊണ്ടിരുന്ന ഒരു ഡമ്പര്‍ ട്രക്ക് പരിശോധിക്കാന്‍ നിര്‍ത്തി. ട്രക്ക് നിര്‍ത്തിയപ്പോള്‍, ആ സമയത്ത്, ഡമ്പര്‍ ട്രക്കിന്റെ യൂറിയ ടാങ്ക് (എഞ്ചിനിലെ മലിനീകരണം വൃത്തിയാക്കുന്നതിനുള്ള പ്രത്യേക ടാങ്ക്) പൊട്ടിത്തെറിക്കുകയും പോലീസുകാരന് നിസാര പൊള്ളലേല്‍ക്കുകയുമായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

sameeksha-malabarinews

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമല്ലെന്ന് കണ്ടെത്തുകയും നഗ്രോത പോലീസ് സ്റ്റേഷനില്‍ സ്ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!