രാജ്യത്തെ ഏറ്റവും വലിയ മനുഷ്യൻ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ധർമ്മേന്ദ്ര പ്രതാപ് സിങ് (46)  സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. എസ് പി സംസ്ഥാന അധ്യക്ഷൻ നരേഷ് പട്ടേൽ ധർമ്മേന്ദ്ര പ്രതാപിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. നരേഷ് പട്ടേലാണ് പ്രതാപ് സിങിന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡുള്ള ധർമ്മേന്ദ്ര പ്രതാപ് സിങ് ഉയരം എട്ടടി ഒരിഞ്ചാണ്. കഴിഞ്ഞദിവസമാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ അംഗത്വം എടുത്തത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ധർമ്മേന്ദ്ര പ്രതാപ് സിങ് നിൽക്കുന്ന ചിത്രവും പാർട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

പാർട്ടി നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് പാർട്ടിയിൽ ചേർന്നതെന്ന് എസ് പി പ്രസ്താവനയിൽ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ അംഗത്വം എടുത്തതെന്നും അദ്ദേഹത്തിൻറെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും എസ് പി പി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top