ക്ലബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ കേസ്; അന്വേഷണം കേരളത്തിലേക്കും

ഡല്‍ഹി: ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കേസില്‍ പോലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്.

കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകമ ഡല്‍ഹി പോലീസ് സൈബര്‍ സെല്‍ നിര്‍ദ്ദേശം.

കേസില്‍ ലക്‌നൗ സ്വദേശിയെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top